ഏറ്റുമാനൂര്‍ ഹരിണാലയം കഥകളി വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ ആചാര്യ അനുസ്മരണ സമ്മേളനം നടന്നു. കലാനിലയം മോഹന്‍ദാസ് , കലാനിലയം മോഹന്‍കുമാര്‍ എന്നിവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് സമ്മേളനം നടന്നത്. മന്ത്രി വി.എന്‍ വാസവന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹിന്ദുമത പാഠശാലാ ഹാളില്‍ നടന്ന സമ്മേളനത്തില്‍ പി.എസ് ശങ്കരന്‍ നായര്‍ അധ്യക്ഷനായിരുന്നു. നഗരസഭാ അംഗം ഡോ.എസ് ബീന, രശ്മി ശ്യാം, ജി പ്രകാശ്, ഇ.പി ഗോപീകൃഷ്ണന്‍, പ്രൊഫസര്‍ ഇ.എന്‍ കേരളവര്‍മ്മ, മീനടം ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments