കേരളത്തില്‍ ഓഗസ്റ്റ് 4 വരെ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് നാല് വരെ കോട്ടയം അടക്കമുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്. തിങ്കളാഴ്ച 7 ജില്ലകളിലും, ചൊവ്വാഴ്ച 8 ജില്ലകളിലും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ 12 ജില്ലകളിലുമാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്. കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
0 Comments