കോട്ടയത്ത് കെ.കെ റോഡില്‍ വടവാതൂരില്‍ ബസും, ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. ശനിയാഴ്ച്ച രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം. കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്ന സ്വകാര്യ ബസില്‍ എതിര്‍ ദിശയില്‍ നിന്നും എത്തിയ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോയുടെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു. നാട്ടാശ്ശേരി അയ്മനത്ത്പുഴ വെട്ടേറ്റ് വീട്ടില്‍ ബിജു (42) വിനാണ് പരിക്കേറ്റത്. ഓട്ടോയില്‍ യാത്ര ചെയ്തിരുന്ന സ്ത്രീക്കും, കുഞ്ഞിനും പരിക്കേറ്റു. ഇടിയില്‍ മുന്‍ഭാഗം തകര്‍ന്നതോടെ അരയ്ക്ക് താഴെ വാഹനത്തിനുള്ളില്‍ കുടുങ്ങിപ്പോയ ബിജുവിനെ ഓട്ടോ പൊളിച്ചാണ് പുറത്തെടുത്തത്. കാലുകള്‍ ഒടിഞ്ഞിട്ടുണ്ട്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
0 Comments