പുന്നത്തുറ സെന്റ്‌തോമസ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മെരിറ്റ്‌ഡേ ആഘോഷങ്ങളും, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. ചലച്ചിത്ര നടന്‍ ജോസുകുട്ടി ജേക്കബ് സമ്മേളനം ഉദ്ഘാടനം ചെയ്തു. അയര്‍ക്കുന്നം പഞ്ചായത്ത്് പ്രസിഡന്റ് സീന ബിജു നാരായണന്‍ അദ്ധ്യക്ഷയായിരുന്നു. ഫാദര്‍ ജെയിംസ് ചെരുവില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സിസ്റ്റര്‍ ടോമിത ഉപഹാര സമര്‍പ്പണം നിര്‍വ്വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ നമിത, സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ഓസിയ, പി.ടി.എ പ്രസിഡന്റ് ബിനു കണ്ണാമ്പടം തുടങ്ങിയവര്‍ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
0 Comments