Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരസഭാ നാല് പുതിയ മോഡുലാര്‍ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുന്നു.



പാലാ നഗരസഭാ പ്രദേശത്ത് നാല് പുതിയ മോഡുലാര്‍ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുന്നു. ടൗണ്‍ ബസ് സ്റ്റാന്‍ഡ്, ആയുര്‍വേദ ആശുപത്രി,  സ്‌കൂള്‍,  മൂന്നാനി ഡ്രൈവിംഗ് പരിശീലന ഗ്രൗണ്ട് എന്നിവിടങ്ങളിലാണ്  ആദ്യഘട്ടത്തില്‍ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുന്നത്.  ആഴ്ച്ചകള്‍ക്കുള്ളില്‍ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി തുറന്നു കൊടുക്കുമെന്നും, രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ മോഡുലാര്‍ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുമെന്നും നഗരസഭാ ചെയര്‍മാന്‍ ആന്റോ പടിഞ്ഞാറേക്കരയും, ആരോഗ്യസ്ഥിരം സമിതി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പിലും അറിയിച്ചു. നിര്‍മ്മാണപുരോഗതി നഗരസഭാ അധികൃതര്‍ വിലയിരുത്തി. വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സതീഷ് കുമാര്‍, അസി, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സിയാദ്, സജി ചാരംതൊട്ടിയില്‍ എന്നിവരും പങ്കെടുത്തു.




Post a Comment

0 Comments