ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ മുത്തോലി ജംഗ്ഷന് സമീപം കാടുകയറി കിടന്ന റോഡിന്റെ വശങ്ങളും, ഡിവൈഡറും കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകര്‍ ശുചീകരിച്ചു. മുത്തോലി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് കാടും, പടലും വെട്ടിത്തെളിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. റോഡിന്റെ വശങ്ങള്‍ കാട് കയറി കിടക്കുന്നത് യാത്രക്കാര്‍ക്ക് ദുരിതമായ സാഹചര്യത്തെക്കുറിച്ച് സ്റ്റാര്‍വിഷന്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയെ തുടര്‍ന്നാണ് കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകര്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കേരള കോണ്‍ഗ്രസ് എം നിയോജകമണ്ഡലം പ്രസിഡന്റ് റ്റോബിന്‍ കെ അലക്‌സ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മാത്തുക്കുട്ടി മാത്യു അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അനില മാത്തുക്കുട്ടി, പഞ്ചായത്തംഗങ്ങളായ രാജന്‍ മുണ്ടമറ്റം, ടോമി കെഴുവന്താനം, ജിജി ജേക്കബ്, മണ്ഡലം ഭാരവാഹികളായ ശശി പെരുമ്പുഴ നിരപ്പേല്‍, ജോസ് നരിക്കാട്ട്, ഷാജി, ജേക്കബ്, ബിബിന്‍, ബെന്നി, റോഷന്‍, ജോഷി തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments