പാലായില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി 2 യുവാക്കള്‍ പിടിയിലായി. കോരുത്തോട് സ്വദേശി അരുണ്‍ ജോണി, എരുമേലി മുട്ടപ്പള്ളി സ്വദേശി അക്ഷയ് ഫ്രാന്‍സിസ് എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. പാലാ ടൗണില്‍ നടത്തിയ പരിശോധനയ്ക്കിടയിലാണ് ഇവരെ പിടികൂടിയത്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍ക്കുന്നതിനായാണ് ഇവര്‍ കഞ്ചാവ് കൊണ്ടുവന്നത്. പാലാ എസ്.എച്ച്.ഒ കെ.പി ടോംസണ്‍, എസ്.ഐ എം.ഡി അഭിലാഷ്, സി.പി.ഒ മാരായ ജസ്റ്റിന്‍, സി.എം അരുണ്‍, രാഹുല്‍, മഹേഷ്, സുമേഷ് മാക്മില്ലന്‍, ജോഷി മാത്യു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കഞ്ചാവ് വില്‍പ്പന തടയുന്നതിന്റെ ഭാഗമായി പരിശോധന ശക്തമാക്കിയതായി ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക് അറിയിച്ചു.
0 Comments