പാലാ നഗരസഭാ വാര്‍ഷിക പദ്ധതി രൂപീകരണത്തില്‍ പ്രതിപക്ഷത്തോട് വിവേചനം കാണിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതവും, വാസ്തവ വിരുദ്ധവുമാണെന്ന് ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര. 26 വാര്‍ഡുകളിലേയും, റോഡുകള്‍ ലഭ്യമായ തുക ഉപയോഗിച്ച് മെയിന്റനന്‍സിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വിവിധ വാര്‍ഡുകള്‍ റോഡുകളുടെ ദൈര്‍ഘ്യം വ്യത്യസ്ഥമായിരിക്കേ തുല്യമായി വീതിക്കണമെന്ന വാദം ശരിയല്ല. ചില വാര്‍ഡുകളില്‍ 2 കിലോമീറ്ററില്‍ താഴെ റോഡുകളും, ചില വാര്‍ഡുകളില്‍ 8 കിലോമീറ്റര്‍ റോഡുകളുമുണ്ട്. ഗതാഗത സാന്ദ്രത കൂടിയ ടൗണ്‍ പ്രദേശത്ത് കൂടുതല്‍ തുക വകയിരുത്തിയിട്ടുണ്ട്. പദ്ധതി വിശദമായി പഠിക്കാതെ പ്രതിപക്ഷം 10 മിനിട്ട് സമരം നടത്തിയത് നാടകം മാത്രമാണെന്നും, പൊതുജനം ഇത് തള്ളിക്കളയുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
0 Comments