Breaking...

9/recent/ticker-posts

Header Ads Widget

നൂറോളം കേസുകളില്‍ പ്രതിയായ പനച്ചിപ്പാറ സുരേഷിനെ രാമപുരം പോലീസ് അറസ്റ്റ് ചെയ്തു



വിവിധ ജില്ലകളിലായി നൂറോളം കേസുകളില്‍ പ്രതിയായ മലപ്പുറം ചോക്കാട് കുന്നുമ്മേല്‍ വീട്ടില്‍ പനച്ചിപ്പാറ സുരേഷ് എന്ന് വിളിക്കുന്ന സുരേഷ് (62) നെ രാമപുരം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം പാറത്തോടുള്ള ഫ്രാന്‍സിസ് ചെറുകര എന്നയാളുടെ വീടാണ് ഇയാള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയത്. മോഷണത്തിനു ശേഷം ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.  കൂത്താട്ടുകുളത്ത് സമാനമായ കേസില്‍ പ്രതിയായി ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതിനു ശേഷമാണ് കഴിഞ്ഞദിവസം രാത്രി ഇയാള്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയത്.  ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ  നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ മലപ്പുറത്ത് നിന്നുമാണ് പിടികൂടിയത്. പാലാ ഡി.വൈ.എസ്.പി ഗിരീഷ് പി സാരഥി, രാമപുരം എസ്.എച്ച്.ഒ.  കെ.എന്‍ രാജേഷ്, എസ്.ഐ. മാരായ അരുണ്‍കുമാര്‍ പി.എസ്, സാബു എം.ജി, സി.പി.ഒ മാരായ കൃഷ്ണകുമാര്‍, റോബി തോമസ്, ശരത് കുമാര്‍ പി.എസ്, നിതാന്ത് കൃഷ്ണന്‍, എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.




Post a Comment

0 Comments