Breaking...

9/recent/ticker-posts

Header Ads Widget

ഷൈനി സന്തോഷിന്റെ വീട് എറിഞ്ഞു തകര്‍ത്ത സംഭവത്തില്‍ എല്‍.ഡി.എഫ് രാമപുരം പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു



രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിന്റെ വീട് എറിഞ്ഞു തകര്‍ത്ത സംഭവത്തില്‍ എല്‍.ഡി.എഫ് രാമപുരം പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു. പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ട കോണ്‍ഗ്രസ് ഇരുട്ടിന്റെ മറവില്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. പ്രതിഷേധ യോഗത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചന്‍ ജോര്‍ജ്ജ് പറഞ്ഞു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍, സി.പി.എം ഏരിയാ സെക്രട്ടറി പി.എം ജോസഫ്, കേരള കോണ്‍ഗ്രസ് എം നിയോജക മണ്ഡലം പ്രസിഡന്റ് റ്റോബിന്‍ കെ അലക്‌സ്, സണ്ണി അഗസ്റ്റിന്‍, എം.റ്റി ജാന്റിഷ്, പയസ് രാമപുരം, ബെന്നി തെരുവത്ത്, പി.എ മുരളി, എം.ആര്‍ രാജു, ഡി പ്രസാദ്, കെ.എസ് രാജു തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments