Breaking...

9/recent/ticker-posts

Header Ads Widget

ചിന്തന്‍ ശിബിരത്തിലെ രാഷ്ട്രീയ പ്രമേയം കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ ജനകീയ അടിത്തറക്കുള്ള അംഗീകാരമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍.



കോണ്‍ഗ്രസ്സ് ചിന്തന്‍ ശിബിരത്തിലെ രാഷ്ട്രീയ പ്രമേയവും, നിര്‍ദ്ദേശവും കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ ജനകീയ അടിത്തറക്കുള്ള അംഗീകാരമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ചിന്തന്‍ ശിബിരത്തിലെ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയപരമായ തീരുമാനം എടുക്കേണ്ട സാഹചര്യം നിലവിലില്ല. പുറത്ത് പോയവരെ തിരികെ കൊണ്ടുവരണമെന്നാണ് കോണ്‍ഗ്രസ്സിന്റെ  രാഷ്ട്രീയ പ്രമേയമെന്നും എന്നാല്‍ തങ്ങള്‍ യു.ഡി.എഫില്‍നിന്നും പുറത്താക്കപ്പെട്ടവരാണെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. പാലായുടെ വികസനം സാദ്ധ്യമാക്കിയത് കെ.എം.മാണിയാണെന്നും, മാണി. സി കാപ്പന്റെ പ്രസ്താവനകള്‍ക്ക് മറുപടി പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.




Post a Comment

0 Comments