Breaking...

9/recent/ticker-posts

Header Ads Widget

സനല്‍ ഫിലിപ്പ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരം വിതരണം ചെയ്തു.



മാധ്യമപ്രവര്‍ത്തകന്‍ സനല്‍ ഫിലിപ്പിന്റെ ഓര്‍മ്മയ്ക്കായി സനല്‍ ഫിലിപ്പ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരം വിതരണം ചെയ്തു. കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഏഷ്യാനെറ്റ് ന്യൂസിലെ അഞ്ജു രാജിന് പുരസ്‌കാരം സമ്മാനിച്ചു. ഇരുപത്തിഅയ്യായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് അധ്യക്ഷ നിര്‍മല ജിമ്മി,പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറി അനീഷ് കുര്യന്‍, സനല്‍ ഫിലിപ്പ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ.വി മധു, എം. എസ് അനീഷ് കുമാര്‍, നിഷാദ് റാവുത്തര്‍ തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments