യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ പൊതുയോഗം പാലാ പയനീയര്‍ ക്ലബ്ബ് ഹാളില്‍ നടന്നു. യു.എം.സി സംസ്ഥാന സെക്രട്ടറി റ്റോമി കുറ്റിയാങ്കല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.എ ജോസ് ഉഴുന്നാലില്‍ മുഖ്യപ്രഭാഷണം നടത്തി. പാലായിലെ ആദ്യകാല പത്രപ്രവര്‍ത്തകനായ ജോസ് മടുക്കാങ്കല്‍, മുതിര്‍ന്ന വ്യാപാരി ജോസ് കെല്ലി വാരാച്ചേരി എന്നിവരെ ആദരിച്ചു. പുതിയ ഭാരവാഹികളായി സജി വട്ടക്കാനാല്‍ പ്രസിഡന്റ്, ബാബു നെടുമുടി സെക്രട്ടറി, ജോമി ഫ്രാന്‍സിസ് ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു. ബെന്നി മൈലാടൂര്‍, സിബി റീജന്‍സി, റോയി പാലാ ബേക്കേഴ്‌സ്, സൂരജ്, സതീഷ് ശങ്കര്‍ തുടങ്ങിയര്‍ പ്രസംഗിച്ചു.
0 Comments