Breaking...

9/recent/ticker-posts

Header Ads Widget

എം.ജി സര്‍വ്വകലാശാലയില്‍ എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച്



സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ - സ്വകാര്യവല്‍ക്കരണ നയങ്ങള്‍ക്കെതിരെ എം.ജി സര്‍വ്വകലാശാലയില്‍ എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടന്നു. കറുപ്പ് വസ്ത്രങ്ങള്‍ അണിഞ്ഞാണ പ്രവര്‍ത്തകര്‍ മാര്‍ച്ചിന് എത്തിയത്. സ്വകാര്യ - കല്പിത സര്‍വകലാശാലകള്‍ ആരംഭിക്കുവാനുള്ള നീക്കം ഉപേക്ഷിക്കുക, സ്വയംഭരണം അട്ടിമറിക്കുന്ന ഉന്നത വിദ്യാഭ്യാസ  - നിയമപരിഷ്‌കാര കമ്മീഷന്റെ പ്രതിലോമകരമായ ശുപാര്‍ശകള്‍ തള്ളിക്കളയുക,  പരീക്ഷാ നടത്തിപ്പ് കോളേജുകള്‍ക്ക് വിട്ടുകൊടുക്കുവാനുള്ള ശുപാര്‍ശകള്‍ തള്ളിക്കളയുക,  പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നിര്‍ത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക,  എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങള്‍. ചാന്‍സിലര്‍ പദവിയെ നോക്കുകുത്തിയാക്കി സര്‍വ്വകലാശാലകളുടെ സ്വയംഭരണം അട്ടിമറിക്കുവാനും, അധികാര സ്ഥാനങ്ങളെയും അക്കാദമിക  - ഭരണ സമിതികളെയും ചുവപ്പുവല്‍ക്കരിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എന്‍ മഹേഷ് പറഞ്ഞു. യൂണിയന്‍ പ്രസിഡണ്ട് വിഎസ് ഗോപാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായിരുന്നു. കെ.ബി പ്രദീപ്, ജോസ് മാത്യു, എന്‍ നവീന്‍, കെ.എ ബാലമുരളി എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments