കേരള എന്‍.ജി.ഒ യൂണിയന്റെ ആഭിമുഖ്യത്തില്‍ കോട്ടയം ജില്ലാതല കലോത്സവം സര്‍ഗ്ഗോത്സവ് 2022 ഏറ്റുമാനൂരില്‍ നടന്നു. എന്‍.ജി.ഒ യൂണിയന്റെ ആഭിമുഖ്യത്തില്‍ പയ്യന്നൂരില്‍ ഓഗസ്റ്റ് 21ന് നടത്തുന്ന ഏഴാമത് സംസ്ഥാന കലോത്സവത്തിന് മുന്നോടിയായാണ് ജില്ലാ കലോത്സവം സംഘടിപ്പിച്ചത്. ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് സ്‌കൂളില്‍ സംഘടിപ്പിച്ച ജില്ലാ കലോത്സവം അഭിനേത്രിയും പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗവുമായ ഗായത്രി വര്‍ഷ ഉദ്ഘാടനം ചെയ്തു. എന്‍.ജി.ഒ യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ.ആര്‍.അനില്‍കുമാര്‍ അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി വി.കെ. ഉദയന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സീമ എസ് നായര്‍, പ്രോഗ്രാം കണ്‍വീനര്‍ ലക്ഷ്മി മോഹന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 6 വേദികളിലായി നടന്ന മത്സരത്തില്‍ നാനൂറോളം ജീവനക്കാര്‍ പങ്കെടുത്തു. 19 ഇനങ്ങളിലാണ് മത്സരം നടന്നത്.
0 Comments