കുഴിമറ്റം വെള്ളൂത്തുരുത്തി ശ്രീഭഗവതി ക്ഷേത്രത്തില്‍ മഹാപ്രത്യക്ഷഗണപതി ഹോമവും ആനയൂട്ടും നടന്നു. ക്ഷേത്രം തന്ത്രി പെരിഞ്ചേരിമന വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. രാവിലെ 6 മണിയോടെ 108 നാളികേരത്തിന്റെ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ആനയൂട്ടിന്റെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു. രാവിലെ 9 മണിയോടെ നടന്ന ആനയൂട്ടില്‍ 7 ഗജശ്രേഷ്ഠരാണ് പങ്കെടുത്തത്. വെള്ളൂത്തുരുത്തി ക്ഷേത്രത്തിന്റെയും ചോഴിയക്കോട് കുംഭകുട ആഘോഷസമിതിയുടെയും മാതംഗമിത്ര ആനപ്രേമി സംഘത്തിന്റെയും നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മറ്റി ഭാരവാഹികളായ ഹരിപ്രസാദ് ഉണ്ണിപ്പിള്ളില്‍, ഉണ്ണി കിടങ്ങൂര്‍, സുരേഷ് കുമാര്‍, ആനപ്രേമി സംഘം കണ്‍വീനര്‍ ജിതിന്‍ ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
0 Comments