പാലാ തൊടുപുഴ റോഡില്‍ ഐങ്കൊമ്പില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിച്ചുമറിഞ്ഞ് 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. അടിമാലി സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. അടിമാലി സ്വദേശികളായ മനേഷ് മെറിന്‍, ദമ്പതികളുടെ മകള്‍ നിയോമിയാണ് മരിച്ചത്. അപകടത്തില്‍ മെറിനും, മെറിന്റെ പിതാവ് വാവച്ചനും പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ അടിമാലിയില്‍ നിന്നും ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡി സിറ്റിയിലേയ്ക്കു വരികയായിരുന്നു കാറാണ് അപകടത്തില്‍പെട്ടത്. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നാണ് മൂന്നു പേരെയും കാറില്‍ നന്നും പുറത്തെടുത്തത്. രാമപുരം പൊലീസ് സംഭവത്തില്‍ കേസെടുത്തു.
0 Comments