Breaking...

9/recent/ticker-posts

Header Ads Widget

' പാടാം ആര്‍ക്കും പാടാം ഒപ്പം മിമിക്രിയും' സംഗീത പരിപാടി പാമ്പാടിയില്‍



കലാകാരന്മാരുടെ സംഘടനയായ സ്റ്റേജ് ആര്‍ട്ടിസ്റ്റ്സ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് ഭാരത് (സവാബ്) സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 15 തിങ്കളാഴ്ച ' പാടാം ആര്‍ക്കും പാടാം ഒപ്പം മിമിക്രിയും' എന്ന സംഗീത പരിപാടി പാമ്പാടിയില്‍ നടത്തുന്നു. പാമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡാലി  റോയി ഉദ്ഘാടനം ചെയ്യും. സവാബ് സംസ്ഥാന പ്രസിഡന്റ് സാബു ഐക്കരേത്ത് അദ്ധ്യക്ഷത വഹിയ്ക്കും. തുടര്‍ന്ന് സംഗീത - മിമിക്രി പരിപാടിയും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഡോ. നിരണം രാജന്‍, സാബു ഐക്കരേത്ത്, മധു.ഡി. വായ്പ്പൂര്,  ബാബു മുതലപ്ര, ഷാജി പഴൂര്‍, ശ്രീദേവി ശ്രീകുമാര്‍, ഹേമ ആര്‍ നായര്‍, സന്തോഷ് മല്ലപ്പള്ളി  എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments