Breaking...

9/recent/ticker-posts

Header Ads Widget

ആര്‍പ്പൂക്കര മെഡിക്കല്‍ കോളേജ് ഹൈസ്‌കൂളിലെ 91-92 ബാച്ച് വിദ്യാര്‍ത്ഥി സംഗമം



ആര്‍പ്പൂക്കര മെഡിക്കല്‍ കോളേജ് ഹൈസ്‌കൂളിലെ 91-92 ബാച്ച് വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ വര്‍ണത്തിന്റെ ആഭിമുഖ്യത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടന്നു. ആര്‍പ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് റോസിലി ടോമിച്ചന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വര്‍ണം പ്രസിഡന്റ് കെ.കെ ഷൈമോന്‍ അധ്യക്ഷനായിരുന്നു. എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ ഗ്രൂപ്പ് അംഗങ്ങളുടെ മക്കളെ മൊമെന്റോ നല്കി അനുമോദിച്ചു. രാമപുരം എ.എസ്.ഐ പി.വി മനോജ് മുഖ്യപ്രഭാഷണം നടത്തി. പൂര്‍വ്വാദ്ധ്യാപകരായ ജോസഫ് ജെ, സെബാസ്റ്റ്യന്‍, ലീലാമ്മ എന്നിവരെ പൊന്നാടയണിച്ച് ആദരിച്ചു. പഞ്ചായത്ത് അംഗം റോയി പുതുശേരി, വര്‍ണം ഭാരവാഹികളായ ബ്രജീഷ് നാരായണന്‍, അജീഷ്, സാംജിത്ത് വി, ഉണ്ണി ഷൈമോന്‍, രാജി രാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments