പേരൂര്‍ ചാലക്കല്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. രമാദേവി തൃപ്പൂണിത്തുറയാണ് യജ്ഞാചാര്യ. സപ്താഹ യജ്ഞത്തിന്റെ സമാരംഭ സഭ എന്‍.എസ്.എസ് കോട്ടയം താലൂക്ക് യൂണിയന്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പാളും, വൃക്കരോഗ വിദഗ്ധനുമായ ഡോ കെ.പി ജയകുമാറിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ദേവസ്വം പ്രസിഡന്റ് കെ.ജി മുരളീധരന്‍ നായര്‍ അദ്ധ്യക്ഷനായിരുന്നു. രമ്യ ശ്രീകുമാര്‍, അഭിലാഷ് ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഓഗസ്റ്റ് 17ന് വൈകിട്ട് അമ്പലപ്പുഴ വിജയകുമാറിന്റെ സോപാന സംഗീതവും, കുചേലവൃത്തം കഥകളി അവതരണവും നടക്കും.
0 Comments