ഭാരതീയ വേലന്‍ സൊസൈറ്റി 48-ാം സംസ്ഥാന സമ്മേളനം ഏറ്റുമാനൂര്‍ ശ്രീശൈലം ഓഡിറ്റോറിയത്തില്‍ നടന്നു. പ്രതിനിധി സമ്മേളനം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് വിഷ്ണു മോഹനന്‍ അദ്ധ്യക്ഷനായിരുന്നു. ബാബു കുന്നത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി എം.ആര്‍ ശിവപ്രകാശ്, ട്രഷറര്‍ സി.എസ് ശശീന്ദ്രന്‍, എസ് ശ്രീജിത് തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളേയും, കോവിഡ് പ്രതിരോധ പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിച്ചവരേയും ആദരിച്ചു. പുതിയ ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു. സമ്മേളനത്തിനു മുന്നോടിയായി മഹിളാ യുവജന സമ്മേളനം നടന്നു. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എം.എസ് സുനില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ഡോക്ടര്‍ അഖില്‍ സുഭാഷ്, മഞ്ജു അനൂപ്, കൃഷ്ണ പ്രസാദ്, അശ്വതി തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments