പ്രവിത്താനം ഉള്ളനാട്-വലിയകാവുംപുറം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ഭരണങ്ങാനം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉള്ളനാട് ചന്ത കവലയില്‍ നില്‍പ്പ് സമരം നടത്തി. ബി.ജെ.പി സംസ്ഥാന സമിതി അംഗം എന്‍.കെ ശശികുമാര്‍ നില്‍പ്പ് സമരം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ഭരണങ്ങാനം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ അംഗം സോമശേഖരന്‍ തച്ചേട്ട്, ഭരണങ്ങാനം പഞ്ചായത്ത് മെമ്പര്‍ രാഹുല്‍ ജി കൃഷ്ണന്‍, ചന്ദ്രന്‍ കണ്ടത്തില്‍, സജി മാത്യു, രതീഷ്, അനൂപ് കറികാട്ട് എന്നിവര്‍ പ്രസംഗിച്ചു.
0 Comments