Breaking...

9/recent/ticker-posts

Header Ads Widget

ഭാര്യയും ഭര്‍ത്താവും മരിച്ചു



എംസി റോഡില്‍ മറിയപ്പള്ളിയില്‍ നിയന്ത്രണംവിട്ട ലോറി കാറിലും സ്‌കൂട്ടറിലും ഇടിച്ചുണ്ടായ അപകടത്തില്‍ ഭാര്യയും ഭര്‍ത്താവും മരിച്ചു. പള്ളം മംഗലപുരത്ത് സുദര്‍ശന്‍, ഭാര്യ ഷൈലജ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. പള്ളത്ത് നിന്നും മറിയപ്പള്ളി ഭാഗത്തേയ്ക്ക് വരികയായിരുന്നു സ്‌കൂട്ടര്‍. എതിര്‍ദിശയില്‍ നിന്നും ത്തെിയ ലോറി നിയന്ത്രണം വിട്ട് കാരിലും ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലും ഇടിക്കുകയായിരുന്നു. റോഡില്‍ തെറിച്ചുവീണ ഷൈലജ തല്‍ക്ഷണം മരിച്ചു. സുദര്‍ശനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി.




Post a Comment

0 Comments