ഏറ്റുമാനൂര്‍ എസ്എംഎസ്എം ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആസാദികാ അമൃത് മഹോല്‍സവത്തോട് അനുബന്ധിച്ച് കാഥിക സംഗമം നടന്നു. പ്രശസ്ത കാഥികരായ മുതുകുളം സോമനാഥ്, വിനോദ് ചമ്പക്കര, മീനടം ബാബു തുടങ്ങിയവരാണ് സംഗമത്തില്‍ പങ്കെടുത്തത്. ഒരു കാലഘട്ടത്തില്‍ ജനകീയ കലയായിരുന്ന കഥാപ്രസംഗം പിന്നീട് നേരിട്ട പ്രതിസന്ധികളെ കുറിച്ച് കലാകാരന്‍മാര്‍ വിശദീകരിച്ചു. ലൈബ്രറി പ്രസിഡന്റ് ജി പ്രകാശ് അധ്യക്ഷനായിരുന്നു. സെക്രട്ടറി പി രാജീവ്, എന്‍ അരവിന്ദാക്ഷന്‍ നായര്‍, ഇഎന്‍ ജയകുമാര്‍, വിനീത് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്വാതന്ത്യദിനാഘോഷങ്ങളോട് അനുബന്ധിച്ച് ലൈബ്രറി നേതൃത്വത്തില്‍ സംഘടിപ്പിച്ച തിരംഗ ആര്‍ട്ട് എക്‌സിബിഷന്റെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു.
0 Comments