ഉഴവൂരില്‍ ആറാംവാര്‍ഡില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ബിജെപി ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശോഭന മോഹനന്‍, വാര്‍ഡ് മെമ്പര്‍ വി ടി സുരേഷ്, എസ് സി മോര്‍ച്ച കോട്ടയം ജില്ലാ വൈ പ്രസിഡന്റ് ഉഴവൂര്‍ അനില്‍, കൃഷ്ണന്‍കുട്ടിനായര്‍ എന്നിവര്‍ പങ്കെടുത്തു. യോഗത്തില്‍ വാര്‍ഡില്‍ നിന്ന് സ്വയപ്രയത്‌നം കൊണ്ട് സ്വയം തൊഴില്‍ കണ്ടെത്തിയ ബീറ്റ ജോസഫ് വള്ളിപ്പടവിലിനെ ലൈഫ് അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കിയും പൊന്നാട അണിയിച്ചും ആദരിച്ചു.
0 Comments