കിടങ്ങൂര്‍ പഞ്ചായത്തിന്റെയും താലൂക്ക് വ്യവസായ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ ലോണ്‍ ലൈസന്‍സ് സബ്‌സിഡി മേള പഞ്ചായത്ത് ഹാളില്‍ നടന്നു ഒരുവര്‍ഷത്തില്‍ ഒരുലക്ഷം സംരംഭം പദ്ധതിയുടെ ഭാഗമായാണ് മേള സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഹേമ രാജു അധ്യക്ഷയായിരുന്നു. തോമസ് മാളിയേക്കല്‍, അസി. സെക്രട്ടറി അനീഷ,് കുമാര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മോളി ദേവരാജന്‍, ബാങ്ക് പ്രതിനിധികളായ അഞ്ജന , ജിനു ജെയിംസ്, ആര്‍ ഹരിപ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പാമ്പാടി ബ്ലോക്ക് വ്യവസായ ഓഫീസര്‍ സോണി ചെറിയാന്‍ വിഷയാവതരണം നടത്തി.
0 Comments