നടിയെ അക്രമിച്ച കേസില്‍ അതിജീവിതയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി പി.സി ജോര്‍ജ്ജ്. അക്രമിച്ച കേസ് ഉണ്ടായ ശേഷം അതിജീവിതയ്ക്ക് നിരവധി സിനിമകള്‍ കിട്ടുന്നുണ്ടെന്ന് പിസി ജോര്‍ജ്ജ് കോട്ടയത്ത് വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു. പ്രസ്‌ക്ലബില്‍ ബഫര്‍സോണ്‍ വിഷയവുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു വിവാദപരാമര്‍ശം. കേസിലെ അതിജീവിതയെ തനിക്ക് മുന്‍പ് അറിയില്ലെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. അധികം സിനിമ കാണുന്ന ആളല്ല താനെന്നും ഈ കേസിന് ശേഷം മാത്രമാണ് ഇവരെ സിനിമയില്‍ കണ്ടിട്ടുള്ളതെന്നും സംഭവമുണ്ടായശേഷം പൊതുരംഗത്ത് അവര്‍ക്ക് വലിയ പിന്തുണ ലഭിച്ചുവെന്നും വ്യക്തിജീവിതത്തില്‍ പ്രശ്‌നമുണ്ടായിട്ടുണ്ടെങ്കിലും പൊതുജീവിതത്തില്‍ അവര്‍ക്ക് ഗുണമാണ് ഉണ്ടായതെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.
0 Comments