വിനായക ചതുര്‍ത്ഥി ദിനത്തില്‍ ശിവസേനയുടെയും ഗണേസോല്‍സവ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തില്‍ ഗണേശോല്‍സവം സംഘടിപ്പിച്ചു. ഗണേശവിഗ്രഹം വഹിച്ചുകൊണ്ടുള്ള രഥയാത്ര ഏറ്റുമാനൂര്‍ ക്ഷേത്രസന്നിധിയില്‍ നിന്നും ആരംഭിച്ചു. സൂര്യകാലടി സൂര്യന്‍ സൂര്യഭട്ടതിരിപ്പാടിന്റെ അനുഗ്രഹാശിസുകളോടെ പുറപ്പെട്ട യാത്രയുടെ ഉദ്ഘാടനം പി.സി ജോര്‍ജ്ജ് ഭദ്രദീപം കൊളുത്തി ആരതിയുഴിഞ്ഞ് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ സ്വീകരണത്തിന് ശേഷം രഥയാത്ര വൈകിട്ട് 7 മണിയോടെ എരുമേലിയില്‍ സമാപിച്ചു. എരുമേലി ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്നും വിഗ്രഹനിജ്ഞന ഘോഷയാത്ര ആരംഭിച്ചു. തുടര്‍ന്ന് കൊരട്ടി ആറ്റില്‍ പി.എസ് ബിജു ശാന്തിയുടെ നേതൃത്വത്തില്‍ ഗണേശവിഗ്രഹ നിമജ്ഞനവും നടന്നു. അഡ്വ. പിഎസ് സലിം, ടിവി പ്രസാദ്, രാജേഷ് കോട്ടയം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രഥയാത്ര നടന്നത്.
0 Comments