Breaking...

9/recent/ticker-posts

Header Ads Widget

ധീരോത്സവത്തില്‍ പങ്കെടുത്ത് വിജയികളായ ട്രെയിനികളെ അനുമോദിച്ചു.



സംസ്ഥാന ഐടിഐ കലോത്സവമായ ധീരോത്സവത്തില്‍ പങ്കെടുത്ത് വിജയികളായ ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഐടിഐ യിലെ ട്രെയിനികളെ ഐ.റ്റി.ഐ അധ്യാപകരുടെയും ട്രെയിനികളുടെയും ആഭിമുഖ്യത്തില്‍ അനുമോദിച്ചു. ആണ്‍കുട്ടികളുട ഭരത നാട്യം, കുച്ചിപ്പുടി  മത്സരങ്ങളില്‍ ഏറ്റുമാനുര്‍ ഐ. ടി. ഐ യിലെ അഭിജിത്ത് കുട്ടപ്പന്‍ ഒന്നാം സ്ഥാനo നേടി കലാ പ്രതിഭ ആയി.പെന്‍സില്‍ ഡ്രോയിംഗില്‍ ആരോമല്‍ സുരേഷ് ഒന്നാം സ്ഥാനവും, മാപ്പിളപ്പട്ടില്‍  മുഹമ്മദ് അഫ്‌സല്‍ രണ്ടാം സ്ഥാനവും നേടി. കലാപ്രതിഭയായ അഭിജിത്തിനെ അദ്ധ്യാപകരും ട്രെയിനികളും അനുമോദിച്ചു. ഏറ്റുമാനൂര്‍ ഐടിഐ യില്‍ നടന്ന അനുമോദന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സൂസി ആന്റണി, വൈസ് പ്രിന്‍സിപ്പല്‍, സന്തോഷ് കുമാര്‍, സ്റ്റാഫ് സെക്രട്ടറി വി.എം. ശ്രീകുമാര്‍  തുടങ്ങിയവര്‍ പങ്കുചേര്‍ന്നു.




Post a Comment

0 Comments