ഒരുമാസം മുന്‍പ് കാറില്‍ കയറിഒളിച്ച രാജവെമ്പാലയെ പിടികൂടി. ആര്‍പ്പൂക്കര തൊണ്ണംകുഴി സുജിത്തിന്റെ കാറിലാണ് പത്തടിയോളം വലിപ്പമുള്ള രാജവെമ്പാലയെ പിടികൂടിയത്. മലപ്പുറം വഴിക്കടവില്‍ വെച്ച് ഒരു മാസം മുമ്പ് പാമ്പ് കാറില്‍ കയറിയതായി കണ്ടിരുന്നതായി കാര്‍ ഉടമ സുജിത്ത് പറഞ്ഞു. വാവ സുരേഷ് എത്തി കഴിഞ്ഞാഴ്ച കാര്‍ അഴിച്ചു പരിശോധിച്ചിരുന്നു. സുജിത്തിന്റെ വീടിനു 500 മീറ്റര്‍ അപ്പുറത്തുള്ള പുരയിടത്തില്‍ നിന്നുമാണ് രാജവെമ്പാലയെ ഇന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടിയത്. രാജവെമ്പലയെ സാധാരണയായി കണാത്ത പ്രദേശത്ത് പാമ്പ് വാഹനത്തില്‍ അടിയില്‍ കയറിയാകാം ഇവിടെ എത്തിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
0 Comments