ആസാദി കാ അമൃത് മഹോല്‍സവത്തോട് അനുബന്ധിച്ച് ഏറ്റുമാനൂര്‍ എസ്എംഎസ്എം പബ്ലിക് ലൈബ്രറി സംഘടിപ്പിക്കുന്ന സാംസ്‌കാരികോല്‍സവത്തിന്റെ ഭാഗമായി പുസ്തകമേളയ്ക്ക് തുടക്കമായി. ഹിന്ദുമത പാഠശാല ഹാളില്‍ നടക്കുന്ന പുസ്തകമേളയുടെ ഉദ്ഘാടനം സാഹിത്യ അക്കാഡമി അവാര്‍ഡ് ജേതാവ് ടി.വി വിജയകുമാര്‍ നിര്‍വഹിച്ചു. ലൈബ്രറി പ്രസിഡന്റ് ജി പ്രകാശ് ധ്യക്ഷനായിരുന്നു. ഏറ്റുമാനൂര്‍ സഹകരണബാങ്ക് പ്രസിഡന്റ് സിബി ചിറയില്‍, നഗരസഭാ അംഗം വി.എസ് വിശ്വനാഥന്‍, ഡോ രാജു വള്ളിക്കുന്നം, എലിക്കുളം ജയകുമാര്‍, അഡ്വ പി രാജീവ്, ടോംസ് പി ജോസഫ്, സിറിയക് തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു. പ്രമുഖ പ്രസാധകര്‍ പങ്കെടുക്കുന്ന പുസ്തകമേള ഞായറാഴ്ച സമാപിക്കും.
0 Comments