മലയാള ബ്രാഹ്‌മണ സമാജം കോട്ടയം ജില്ലാ സമ്മേളനം ഞായറാഴ്ച പാലാ വെള്ളാപ്പാട് ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കും. സമ്മേളനത്തോട് അനുബന്ധിച്ച് ഘോഷയാത്ര, വിവിധ കലാപരിപാടികള്‍, മെഗാ തിരുവാതിര, പ്രദര്‍ശനങ്ങള്‍ എന്നിവ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജില്ലയിലെ 500-ഓളം ബ്രാഹ്‌മണ കുടുംബങ്ങളിലെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 1934 മാര്‍ച്ച് 7ന് സ്ഥാപിതമായ മലയാള ബ്രാഹ്‌മണ സമാജത്തിന്റെ നവതിയാഘോഷം 2024ല്‍ സംഘടിപ്പിക്കുന്നതിനെ കുറിച്ചും അമ്പലപ്പുഴയില്‍ സൗജന്യമായി ലഭിച്ച 2.25 ഏക്കര്‍ ഭൂമിയില്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സമാജം സെക്രട്ടറി മോഹന്‍കുമാര്‍, ജില്ലാ പ്രസിഡന്റ് ടിഎന്‍ ബാബുകുമാര്‍, സെക്രട്ടറി ചന്ദ്രഗുപ്തന്‍ ഇളയത്, ലാല്‍ തോട്ടത്തില്‍, ടിഡി നാരായണശര്‍മ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments