Breaking...

9/recent/ticker-posts

Header Ads Widget

മലയാള ബ്രാഹ്‌മണ സമാജം കോട്ടയം ജില്ലാ സമ്മേളനവും, കുടുംബസംഗമവും



മലയാള ബ്രാഹ്‌മണ സമാജം കോട്ടയം ജില്ലാ സമ്മേളനവും കുടുംബസംഗമവും പാലാ വെള്ളാപ്പാട് ദേവീ ക്ഷേത്ര ഓഡിറ്റോറിയത്തിലെ ഒഎന്‍വി നഗറില്‍ നടന്നു.  രാവിലെ ഘോഷയാത്രയെ തുടര്‍ന്ന് വനിതാ വേദി അംഗങ്ങള്‍ മെഗാ തിരുവാതിര അവതരിപ്പിച്ചു. പൊതുസമ്മേളനം മാണി സി കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം പിഎന്‍ തങ്കപ്പന്‍ പ്രതിഭകളെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് ടിഎന്‍ ബാബുകുമാര്‍ അധ്യക്ഷനായിരുന്നു. മലയാള ബ്രാഹ്‌മണ സമാജം അമ്പലപ്പുഴയില്‍ നിര്‍മിക്കുന്ന നവതി സ്മാരക മന്ദിരത്തിനുള്ള ആദ്യസംഭാവന ടിവി നാരായണശര്‍മ്മയും അരുണ്‍ കീച്ചേരിയും ചേര്‍ന്ന് ഏറ്റുവാങ്ങി. സി.കെ ചന്ദ്രഗുപ്തന്‍ ഇളയത്, പ്രൊഫസര്‍ കെ ബാലചന്ദ്രശര്‍മ്മ, അഡ്വ എംകെ നാരായണന്‍ നമ്പൂതിരി, സതീഷ് എസ് പോറ്റി, മോഹന്‍കുമാര്‍ പുതുമന, ലാല്‍ തോട്ടത്തില്‍, ശ്രീകാന്ത് എസ് ശ്രീലകം തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments