Breaking...

9/recent/ticker-posts

Header Ads Widget

പാലാ മൂന്നാനിയില്‍ കാര്‍ നിയന്ത്രണംവിട്ട് മറ്റൊരു വാഹനത്തിലിടിച്ച് അപകടം



പാലാ മൂന്നാനിയില്‍ അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണംവിട്ട് മറ്റൊരു വാഹനത്തിലിടിച്ച് അപകടം. ഭരണങ്ങാനം ഭാഗത്ത് നിന്നും എത്തിയ ഫോര്‍ച്യൂണര്‍ കാര്‍ റോഡില്‍ തെന്നിമാറി എതിരെവന്ന എര്‍ട്ടിഗ കാറില്‍ ഇടിക്കുകയായിരുന്നു. എര്‍ട്ടിഗയിലുണ്ടായിരുന്ന നാല് പേരെ സാരമായ പരിക്കുകളോടെ പാലാ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  പാലാ മുണ്ടുപാലം സ്വദേശി ഇഞ്ചി പറമ്പില്‍  രഞ്ജിവ് അഗസ്റ്റിന്‍, ഭാര്യ മേരി മാമന്‍, 2 കുട്ടികള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. രഞ്ജീവ് പാലാ കുടുംബ കോടതി ജീവനക്കാരനാണ്. പാലാ പോലീസ് സ്ഥലത്തെത്തി.




Post a Comment

0 Comments