ആതുരസേവനം ഈശ്വരപൂജയ്ക്ക് സമാനമാണെന്നും ത്യാഗവും സമര്‍പ്പണവും സേവനസന്നദ്ധതയുമാണ് കാരിത്താസ് ആശുപത്രിയെ പുരോഗതിയിലേയ്ക്ക് നയിക്കുന്നതെന്നും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. യേശുദേവന്റെ ത്യാഗപൂര്‍ണയും മാനവസേവ മാധവസേവ എന്ന ഭാരതസങ്കല്‍പവും ഉള്‍ക്കൊണ്ടാണ് കാരിത്താസിന്റെ പ്രവര്‍ത്തനമെന്നും ഗവര്‍ണര്‍ പറഞ്ഞു. കാരിത്താസ് ആശുപത്രിയുടെ 60-ാം വാര്‍ഷികാഘേഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.
0 Comments