Breaking...

9/recent/ticker-posts

Header Ads Widget

ചെറുപുഷ്പ മിഷന്‍ലീഗിന്റെ ആഭിമുഖ്യത്തില്‍ വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടനം നടന്നു.



ചെറുപുഷ്പ മിഷന്‍ലീഗിന്റെ ആഭിമുഖ്യത്തില്‍ വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടനം നടന്നു. ചങ്ങനാശ്ശേരി അതിരൂപതാ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ നേതൃത്വത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ ജന്മഗൃഹത്തിലേക്കും, കുടമാളൂര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്കുമാണ് അല്‍ഫോന്‍സാ തീര്‍ത്ഥാടനം നടന്നത്. അതിരമ്പുഴ മേഖലാ തീര്‍ത്ഥാടനം വെട്ടിമുകള്‍, ചെറുവാണ്ടൂര്‍, പള്ളിമുകള്‍, കോട്ടക്കുപുറം എന്നിവിടങ്ങളില്‍ നിന്നുമാണ് ആരംഭിച്ചത്. ചങ്ങനാശ്ശേരി തുരുത്തി മേഖലാ തീര്‍ത്ഥാടനം പാറേല്‍ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നിന്നുമാരംഭിച്ചു. രാവിലെ 7.30ന് അല്‍ഫോന്‍സാ ജന്മഗൃഹത്തില്‍ കുടമാളൂര്‍ തീര്‍ത്ഥാടന കേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് ഫാദര്‍ ഡോ. മാണി പുതിയിടം വിശുദ്ധ കുര്‍ബ്ബാനയര്‍പ്പിച്ചു. ചങ്ങനാശ്ശേരി  ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍, തക്കല രൂപതാ മെത്രാന്‍ മാര്‍ ജോര്‍ജ്ജ് രാജേന്ദ്രന്‍, ഫാദര്‍ ജോസഫ് വാണിയപുരയ്ക്കല്‍, തുടങ്ങിയവര്‍ തീര്‍ത്ഥാടന ദിനത്തില്‍ സന്ദേശം നല്‍കി. കുടമാളൂര്‍ തീര്‍ത്ഥാടന കേന്ദ്രത്തിലും, മാന്നാനം ആശ്രമ ദേവാലയത്തിലും നടന്ന വിശുദ്ധ കുര്‍ബ്ബാനകളിലും, മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളിലും നിരവധി വിശ്വാസികള്‍ പങ്കുചേര്‍ന്നു. വിവിധ കേന്ദ്രങ്ങളില്‍ നിന്നുമെത്തിയ തീര്‍ത്ഥാടകര്‍ക്കായി വിപുലമായ ക്രമീകരണങ്ങളാണ് ചെറുപുഷ്പ മിഷന്‍ ലീഗിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിരുന്നത്.




Post a Comment

0 Comments