Breaking...

9/recent/ticker-posts

Header Ads Widget

സ്വാതന്ത്യദിന സന്ദേശ പദയാത്ര സംഘടിപ്പിച്ചു



പാലാ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്യദിന സന്ദേശ പദയാത്ര സംഘടിപ്പിച്ചു. മരിയന്‍ ജംഗ്ഷനില്‍ നിന്നുമാരംഭിച്ച പദയാത്ര കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി സംസ്ഥാന സെക്രട്ടറി എ കെ ചന്ദ്രമോഹന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പ്രൊഫസര്‍ സതീഷ് ചൊള്ളാനി ജാഥാ ക്യാപ്ടനായിരുന്നു. ബിപിന്‍ രാജ്, ഷോജി ഗോപി, പ്രിന്‍സ് വിസി, തോമസ് ആര്‍.വി., ചെറിയാന്‍ കൊക്കോപ്പുഴ, ജോര്‍ജ്ജുകുട്ടി ചുരയ്ക്കല്‍, എഎസ് തോമസ്, മായാ രാഹുല്‍, ആനി ബിജോയി തുടങ്ങിയവര്‍ സംബന്ധിച്ചു. പാലാ ളാലം ജംഗ്ഷനില്‍ ജാഥ സമാപിച്ചു. അഡ്വ ടോമി കല്ലാനി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments