സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിന് വെള്ളിയാഴ്ച ഏറ്റുമാനൂരില്‍ തുടക്കമാകും.ഏറ്റുമാനൂര്‍ ടൗണില്‍ പ്രത്യേകം തയ്യാറാക്കിയ ആലപ്പി രംഗനാഥ് സാംസ്‌ക്കാരിക നഗറില്‍ വൈകിട്ട് 4ന് കലാപരിപാടികള്‍ ആരംഭിക്കും. പി.കെ മേദിനിയും, കലവൂര്‍ വിശ്വനും, ഗാനസന്ധ്യ അവതരിപ്പിക്കും. സാംസ്‌ക്കാരിക സമ്മേളനം ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. നാട്ടരങ്ങ് നാടന്‍ പാട്ട് അവതരണവും നടക്കും.ശനിയാഴ്ച വിവിധ കേന്ദ്രങ്ങളില്‍ നിന്നുമെത്തുന്ന പതാക, ബാനര്‍,കൊടിമര ജാഥകള്‍ ഏറ്റുമാനൂരിലെത്തും. പൊതു സമ്മേളനം മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും. ഓഗസ്റ്റ് 7ന് തോംസണ്‍കൈലാസ് ഓഡിറ്റോറിയത്തില്‍ പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം പ്രസിഡന്റ് അഡ്വ വി.ബി ബിനു, സെക്രട്ടറി അഡ്വ ബിനു ബോസ്, കെ.വി പുരുഷന്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments