Breaking...

9/recent/ticker-posts

Header Ads Widget

ജില്ലാ സമ്മേളനത്തില്‍ കാനം രാജേന്ദ്രനെതിരെ വിമര്‍ശനമുയര്‍ന്നു.



സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ വിമര്‍ശനമുയര്‍ന്നു. എം.എം മണി നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച മഹിളാ അസോസ്സിയേഷന്‍ അഖിലേന്ത്യാ നേതാവ് ആനി രാജയെ പിന്തുണയ്ക്കാന്‍ തയ്യാറാകാതെ കാനം രാജേന്ദ്രന്‍ നടത്തിയ പരാമര്‍ശം വില കുറഞ്ഞതും, അപക്വവുമാണെന്ന് ജില്ലാ സമ്മേളനം വിലയിരുത്തി. ആനി രാജയുടെ നിലപാട് ശരിയായിരുന്നുവെന്നും, സംസ്ഥാന സെക്രട്ടറി അതിനെ പിന്തുണയ്ക്കുകയായിരുന്നു വേണ്ടിയിരുന്നതുമെന്നുമാണ് സമ്മേളനത്തില്‍ അഭിപ്രായമുയര്‍ന്നത്.




Post a Comment

0 Comments