വിവിധ ദലിത് ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില്‍ ബുധനാഴ്ച തിരുനക്കര പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനിയില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 1950 ആഗസ്റ്റ് 10 ന് ഇല്ലാതായ സംവരണാവകാശം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. കൗണ്‍സില്‍ ഓഫ് ദലിത് ക്രിസ്ത്യന്‍സ്, ദലിത് കത്തോലിക്കാ മഹാജന സഭ, കേരള ചര്‍ച്ച് കൗണ്‍സില്‍ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. സമരസമിതി ചെയര്‍മാന്‍ ജയിംസ് ഇലവുങ്കല്‍ സമരം ഉദ്ഘാടനം ചെയ്യും. ഡോക്ടര്‍. സൈമണ്‍ ജോണ്‍ മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ ജയിംസ് ഇലവുങ്കല്‍, പി.ഒ. പീറ്റര്‍ , സി.സി. കൊച്ചു കൊച്ച്, പാസ്റ്റര്‍ ഷാജി പീറ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments