മീനച്ചിലാറ്റിലൂടെ അജ്ഞാതമൃതദേഹം ഒഴുകിയെത്തി. വൈകിട്ട് നാല് മണിയോടെ ഭരണങ്ങാനം ഭാഗത്ത് നിന്നും മൃതദേഹം ഒഴുകിപ്പോകുന്നതായി നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തറപ്പേല്‍ക്കടവ് പാലത്തിന് അടുത്തുവച്ച് മൃതദേഹം കയറുകെട്ടി കരയ്‌ക്കെത്തിച്ചു. 40 വയസ് തോന്നിക്കുന്ന യുവാവിന്റെ 2 ദിവസം പഴക്കമുള്ള മൃതദേഹമാണ് കണ്ടെടുത്തത്. മൃതദേഹം പാലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. അമ്പാറ ഭാഗത്ത് നിന്നും കഴിഞ്ഞദിവസം ആറ്റില്‍ചാടിയ തീക്കോയി സ്വദേശിയുടെ മൃതദേഹമാണിതെന്നും സംശയിക്കുന്നു.
0 Comments