Breaking...

9/recent/ticker-posts

Header Ads Widget

ഡോ. എന്‍.കെ ജോസഫ് അനുസ്മരണം സംഘടിപ്പിച്ചു



ദി ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപത്‌സ് പാലാ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഡോ. എന്‍.കെ ജോസഫ് അനുസ്മരണം സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം അന്തരിച്ച പൈക നടുത്തൊട്ടിയില്‍ ഡോ എന്‍.കെ ജോസഫ് അര നൂറ്റാണ്ടിലധികം ഹോമിയോ ചികിത്സാ രംഗത്ത് പ്രവര്‍ത്തിച്ചിരുന്നു. പാലാ ഹോമിയോ ഹൗസിലൂടെ നൂറുകണക്കിന് ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പരിശീലനവും നല്‍കിയിരുന്നു. മേവട നിരപ്പേല്‍ കോംപ്ലക്‌സില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ പ്രസിഡന്റ് ഡോ എന്‍.കെ ശശികുമാര്‍ അദ്ധ്യക്ഷനായിരുന്നു. ഡോ. വി രാധാകൃഷ്ണന്‍, ഡോ. ഐ.കെ ജോസഫ്, ഡോ. മുരളീധരന്‍ നായര്‍, ഡോ. പി.എന്‍ ഹരിശര്‍മ, ഡോ. വി.എം ശശിധരന്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.  ഡോ.ഷാന്‍സി, ഡോ. എബ്രഹാം, ഡോ. പ്രകാശ്, ഡോ.വിമല്‍, ഡോ.പ്രഭാകരന്‍, ഡോ.ഗോപിനാഥന്‍, ഡോ ചാള്‍സ്, ഡോ.വേണുഗോപാല്‍, എന്നിവര്‍ പ്രസംഗിച്ചു.





Post a Comment

0 Comments