കുടിവെള്ള ക്ഷാമത്തിന് ശാശ്വതമായ പരിഹാരം ശാസ്ത്രീയമായ നീര്‍ത്തടാധിഷ്ടിത സുസ്ഥിര വികസന പ്രവര്‍ത്തനങ്ങളാണന്ന് പ്രശസ്ത ജല ഭൗമ ശാസ്ത്രജ്ഞന്‍ ഡോ.വി. സുഭാഷ് ചന്ദ്രബോസ് അഭിപ്രായപ്പെട്ടു. കരൂര്‍ ഗ്രാമ പഞ്ചായത്തിലെ ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സെമിനാര്‍ പ്രസിഡന്റ് മഞ്ജു ബിജു ഉദ്ഘാടനം ചെയ്തു.സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് സീനാ ജോണ്‍ അദ്ധ്യക്ഷയായിരുന്നു. പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ജല്‍ ജീവന്‍ പ്രോജക്ട് മാനേജര്‍ ഡാന്റീസ് കൂനാനിക്കല്‍, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍മാരായ ബെന്നി മുണ്ടന്താനം, ആനിയമ്മ ജോസ്, അഖില അനില്‍കുമാര്‍ മെമ്പര്‍മാരായ പ്രിന്‍സ് അഗസ്റ്റ്യന്‍, വല്‍സമ്മ തങ്കച്ചന്‍, മോളി ടോമി തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രോജക്ട് ഓഫീസര്‍മാരായ സണ്ണി സെബാസ്റ്റിയന്‍, ഷീബാ ബെന്നി, എബിന്‍ ജോയി, തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.
0 Comments