ഏറ്റുമാനൂര്‍ സീനിയര്‍ സിറ്റിസണ്‍സ് വെല്‍ഫെയര്‍ അസോസ്സിയേഷന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ചേര്‍പ്പുങ്കല്‍ മാര്‍ശ്ലീവാ മെഡിസിറ്റിയുടേയും, അഹല്യ ഫൗണ്ടഷന്‍ നേത്ര ചികിത്സാ കേന്ദ്രത്തിന്റേയും നേതൃത്വത്തിലാണ് ആഗസ്റ്റ് 14 ഞായറാഴ്ച ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടക്കുന്നത്. നേത്രരോഗ പരിശോധനയ്ക്കും, അസ്ഥിബലക്ഷയ നിര്‍ണയത്തിനുമടക്കമുള്ള പരിശോധനകള്‍ക്ക്, മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.നന്ദാവനം ഓഡിറ്റോറിയത്തില്‍ നടന്ന അവലോകന യോഗത്തില്‍ അസോസ്സിയേഷന്‍ ഭാരവാഹികളായ എന്‍ അരവിന്ദാക്ഷന്‍ നായര്‍, ഡോ വി.വി സോമന്‍, രാജേന്ദ്രന്‍ നായര്‍, കെ.എന്‍ സോമദാസന്‍, എന്‍ അജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments