ഏറ്റുമാനൂര്‍ എസ്.എം.എസ്.എം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ഭാരത സ്വാതന്ത്ര്യത്തിന്റെ 75-ാമത് വാര്‍ഷികാഘോഷ പരിപാടികള്‍ ആഗസ്റ്റ് 11 മുതല്‍ 15 വരെ നടക്കും. മഹാകവി കുമാരനാശാന്റെ 150-ാം ജന്മ വാര്‍ഷികാഘോഷങ്ങളും ഇതോടൊപ്പം നടക്കുമെന്നും ലൈബ്രറി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആഗസ്റ്റ് 11ന് വൈകിട്ട് 5ന് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കേരള ഹൈക്കോടതി ജസ്റ്റിസ് സോഫി തോമസ് നിര്‍വ്വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, അഡ്വ സുരേഷ് കുറുപ്പ്, ജില്ലാ ജഡ്ജ് കെ.എന്‍ പ്രഭാകരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.ആഗസ്റ്റ് 12 മുതല്‍ 14 വരെ ഹിന്ദുമത പാഠശാലാ ഹാളില്‍ പുസ്തകമേള നടക്കും. സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് റ്റി.ജി വിജയകുമാര്‍ മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ലൈബ്രറി ശതാബ്ധി സ്മാരക ഹാളില്‍ നടക്കുന്ന തിരംഗാ ആര്‍ട്‌സ് എക്‌സിബിഷന്‍ ചിത്രകാരനായ റ്റി.എസ് പ്രസാദ് ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച വൈകിട്ട് കാവ്യാഞ്ജലി, ശനിയാഴ്ച വൈകിട്ട് കാഥിക സംഗമം, ഞായറാഴ്ച ഗാനസന്ധ്യ എന്നിവയും നടക്കും. ആഗസ്റ്റ് 15ന് വൈകിട്ട് നടക്കുന്ന സമ്മേളനം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. ഡോ വി.ആര്‍ ജയചന്ദ്രന്‍ മഹാകവി കുമാരനാശാന്‍ അനുസ്മരണം നടത്തും. ഏറ്റുമാനൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ലൈബ്രറി പ്രസിഡന്റ് ജി പ്രകാശ്, സെക്രട്ടറി അഡ്വ പി രാജീവ്, ശ്രീകുമാര്‍ വാലയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments