ലോകത്തിന്റെ ഏതു ഭാഗത്തെത്തിയാലും മലയാളികളുടെ ചായക്കടയുണ്ടാകുമെന്ന് കൗതുകത്തോടെ പറയാറുണ്ട്. മലയാളിയുടെ ചായയ്ക്കും, ചായയുണ്ടാക്കുന്ന രീതിയിലും വ്യത്യസ്ഥതയുണ്ട്. എന്നാലിപ്പോള്‍ കേരളത്തില്‍ ചായയുണ്ടാക്കാന്‍ അന്യ സംസ്ഥാനക്കാരെ ആശ്രിക്കേണ്ട സ്ഥിതിയാണുള്ളത്. ഏറ്റുമാനൂര്‍ ആറാട്ട് എതിരേല്‍പ്പ് മണ്ഡപത്തിന് സമീപത്തെ ഹോട്ടലില്‍ നൂറുകണക്കിനാളുകള്‍ക്ക് ചായയുണ്ടാക്കി നല്‍കുന്ന പീര്‍ മുഹമ്മദിനെപ്പോലെ നിരവധി ആളുകളാണ് അന്യ സംസ്ഥാനങ്ങളില്‍ നിന്നുമെത്തി ഹോട്ടല്‍ ജോലികളില്‍ ഏര്‍പ്പെടുന്നത്. ആവശ്യക്കാരുടെ അഭിരുചികള്‍ തിരിച്ചറിഞ്ഞ് ചായയുണ്ടാക്കുന്നയാളാണ് ആസാം സ്വദേശിയായ പീര്‍ മുഹമ്മദ്.
0 Comments