കാര്‍ഷിക സമൃദ്ധിയുടേയും, ഐശ്വര്യത്തിന്റേയും പ്രതീകമായ നിറപുത്തരി ആഘോഷം നടന്നു. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മേല്‍ശാന്തി മൈവാടി പത്ഭനാഭന്‍ സന്തോഷിന്റെ മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. നിറപുത്തരിക്കായി തൃശ്ശൂര്‍ കുന്നംകുളം പഴുങ്ങാന പാടശേഖരത്തില്‍ നിന്നും എത്തിച്ച കതിര്‍കറ്റകള്‍ ആനപ്പുറത്ത് എഴുന്നള്ളിച്ച ശേഷമാണ് ക്ഷേത്രത്തിനുള്ളിലേക്ക് കൊണ്ടുപോയത്. രാവിലെ 5.40നും, 6നു മദ്ധ്യേ നടന്ന നിറപുത്തരി പൂജകള്‍ക്ക് ശേഷം ഭക്തജനങ്ങള്‍ക്ക് കതിര്‍കറ്റകള്‍ വിതരണം ചെയ്തു. ക്ഷേത്രോപദേശക സമിതി സെക്രട്ടറി കെ.എന്‍ ശ്രീകുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വി.ആര്‍ ജ്യോതി തുടങ്ങിയവര്‍ ആഘോഷ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
0 Comments