തമിഴ്‌നാട് ദേവസ്വം വകുപ്പ് മന്ത്രി ശേഖര്‍ ബാബു ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി. നിറപുത്തരി പൂജയ്ക്ക് ശേഷം ക്ഷേത്രം നേരത്തെ അടച്ചതിനെതുടര്‍ന്ന് കൊടിമരച്ചുവട്ടില്‍ പ്രാര്‍ത്ഥന നടത്തിയാണ് മന്ത്രിയും, സംഘവും മടങ്ങിയത്. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വി.ആര്‍ ജ്യോതി, മന്ത്രിക്ക് കതിര്‍കറ്റകള്‍ നല്‍കി സ്വീകരിച്ചു. എല്ലാ മാസവും ശബരിമല ദര്‍ശനത്തിന് മന്ത്രി എത്താറുണ്ടെന്നും ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.
0 Comments