ഏറ്റുമാനൂര്‍ നഗരസഭയുടെ 17-ാം വാര്‍ഡില്‍ കാവുംപാടം കോളനിയില്‍ നാല് വീടുകള്‍ വെള്ളപ്പൊക്കഭീഷണിയില്‍. കനത്ത മഴയില്‍ സമീപത്തെ തോട് കവിഞ്ഞ് വീടുകളുടെ മുറ്റത്ത് വെള്ളം കയറി. വീട്ടുമറ്റത്ത് വെള്ളം കയറിയെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറാന്‍ വീട്ടുകാര്‍ തയാറായിട്ടില്ല. ക്യാമ്പിലേയ്ക്ക് മാറുമ്പോള്‍ വീട്ടിലെ സാധനങ്ങള്‍ മുഴുവന്‍ നഷ്ടമാകുമെന്നാണ് ഇവര്‍ ആശങ്കപ്പെടുന്നത്. എല്ലാവര്‍ഷവും മഴക്കാലത്ത് വീടുകളില്‍ വെള്ളംകയറുന്ന സാഹചര്യം ഒഴിവാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് വീട്ടുകാര്‍ ആവശ്യപ്പെടുന്നത് തോടിന്റെ ആഴംകൂട്ടി നീരൊഴുക്ക് സുഗമമാക്കിയാല്‍ വെള്ളപ്പൊക്കഭീഷണി ഒഴിവാക്കാനാകുമെന്നാണ് ഇവര്‍ പറയുന്നത്.
0 Comments