ഭാരതം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ സ്വാതന്ത്ര്യത്തിനായി പോരാടായ സമരസേനാനികളുടെ പെന്‍ഷന്‍ കാലാനുസൃതമായി വര്‍ധിപ്പിക്കണമെന്ന ആവശ്യമുയരുന്നു. ബ്രിട്ടീഷ് ഭരണത്തിന് എതിരെയുള്ള സമരങ്ങളില്‍ പങ്കെടുത്ത് മര്‍ദ്ദനവും, ജയില്‍വാസവും അനുഭവിച്ച 100-ഓളം പേര്‍ മാത്രമാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. 90 വയസിന് മുകളില്‍ പ്രായമുള്ള സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് നല്‍കുന്ന പെന്‍ഷനില്‍ വര്‍ധനവുണ്ടായിട്ടില്ല. മറ്റെല്ലാ ക്ഷേമപെന്‍ഷനുകളും വര്‍ധിപ്പിക്കുമ്പോഴും സ്വാതന്ത്ര്യസമര സേനാനികളെ അവഗണിക്കുന്നത് ഒഴിവാക്കണമെന്നാണ് ആവശ്യമുയരുന്നത്.
0 Comments